സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി ഡിവൈഎഫ്ഐ വര്‍ഷങ്ങളായി മുടങ്ങാതെ നടത്തിവരുന്ന പൊതിച്ചോര്‍ വിതരണ പദ്ധതി നിരോധിച്ച നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് രംഗത്തെത്തി. ഇത്തരം ഒരു ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തടയിടുന്നതിലൂടെ യുഡിഎഫ് സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കും എന്ത് നേട്ടമാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം ചോദിച്ചു.
യാതൊരുവിധ രാഷ്ട്രീയ പരിഗണനകളും കൂടാതെയാണ് ഈ സന്നദ്ധ പ്രവർത്തനം നടപ്പിലാക്കി വരുന്നതെന്ന് പിണറായി വിജയന് ചൂണ്ടിക്കാട്ടി. “ഒരു വിധ രാഷ്ട്രീയ പരിഗണനകളും ഇല്ലാതെ ചികില്‍സ തേടുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്കി വരുന്ന മാതൃകാപരമായ സന്നദ്ധ പ്രവര്‍ത്തനമാണ് ഇതെന്നും അതില്‍ സങ്കുചിതരാഷ്ട്രീയത്തിന്റെ വിഷം കലക്കാന്‍ മനുഷ്യത്വമില്ലാത്തവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും” അദ്ദേഹം വ്യക്തമാക്കി.
കക്ഷിരാഷ്ട്രീയത്തിനപ്പുറം ജാതിമത ഭേദമന്യേ എല്ലാവരെയും ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മാതൃകാപരമായ പദ്ധതിയാണിതെന്നും, ഇതിനെതിരെ നിലപാട് സ്വീകരിക്കുന്നത് മാനുഷിക പരിഗണനകളില്ലാത്ത സമീപനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

