പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ നാടകീയ രംഗങ്ങൾ. തൃണമൂൽ കോൺഗ്രസ് വിട്ടുപോയ വിമതരെ യോഗത്തിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.
തിങ്കളാഴ്ച ആരംഭിക്കുന്ന സമ്മേളനത്തിന് മുന്നോടിയായി വിളിച്ച യോഗത്തിലാണ് ഈ സംഭവം അരങ്ങേറിയത്. തൃണമൂൽ കോൺഗ്രസ് വിട്ട
വിമതർ അടുത്തിടെ ലയിച്ച നാഷണിലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ) എന്ന സംഘടനയിലെ പ്രതിനിധികളെ യോഗത്തിൽ ഉൾപ്പെടുത്തിയതാണ് തൃണമൂൽ എംപിമാരായ മഹുവ മൊയ്ത്ര, സൗഗത റോയ് എന്നിവരെ ചൊടിപ്പിച്ചത്. എൻസിപിഐ അംഗീകാരമില്ലാത്ത പാർട്ടിയാണെന്നും, ഈ വിമതർ ഇപ്പോഴും പാർലമെന്റ് വെബ്സൈറ്റിൽ തൃണമൂൽ അംഗങ്ങളായി തന്നെ തുടരുകയാണെന്നും സൗഗത റോയ് ചൂണ്ടിക്കാട്ടി.
തൃണമൂൽ വിട്ടവരുടെ ലയനം ഇതുവരെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ ഇവരെ ക്ഷണിച്ചത് ചട്ടവിരുദ്ധമാണെന്നായിരുന്നു ഇവരുടെ വാദം. ഈ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
പ്രതീകാത്മകമായ ഈ പ്രതിഷേധത്തിന് ശേഷം അംഗങ്ങൾ പിന്നീട് യോഗത്തിലേക്ക് തിരിച്ചെത്തുകയും ചർച്ചകളിൽ പങ്കടുക്കുകയും ചെയ്തു. വിമതരുടെ പാർട്ടി മാറ്റം സ്പീക്കറുടെ പരിഗണനയിലിരിക്കെ ഇത്തരമൊരു തീരുമാനം സ്വീകരിച്ചത് ഉചിതമല്ലെന്ന് കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കി.
അതേസമയം, പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷണിക്കപ്പെട്ടതിൽ എൻസിപിഐ നേതാവും എംപിയുമായ കാഘോലി ഘോഷ് ദസ്തിദാർ നന്ദി അറിയിച്ചു. “തൃണമൂൽ വിട്ടവരുടെ ലയനനടപടികൾ പൂർത്തിയാക്കാൻ സമയമെടുക്കുമെന്നും ഇതുമായി ബന്ധപ്പെട്ട
എല്ലാ രേഖകളും സ്പീക്കർക്ക് സമർപ്പിക്കുമെന്നും” കാഘോലി ഘോഷ് ദസ്തിദാർ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

