മയാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2026-ന്റെ ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെതിരെ ഇംഗ്ലണ്ടിന് അപ്രതീക്ഷിതവും ആധികാരികവുമായ മേൽക്കൈ. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് ഇംഗ്ലണ്ട് മുന്നിട്ടുനിൽക്കുകയാണ്.
ഈ നിർണായക മത്സരത്തിൽ ടീം ലൈനപ്പിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്. നായകൻ ഹാരി കെയ്നെ ബെഞ്ചിലിരുത്തി ഡിക്ലാൻ റൈസിനെ നായകനായി നിയമിച്ചുകൊണ്ടുള്ള പുതിയ തന്ത്രമാണ് പരിശീലകൻ സ്വീകരിച്ചത്.
ഈ തീരുമാനം അക്ഷരാർത്ഥത്തിൽ ഫലപ്രദമായി. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ക്യാപ്റ്റൻ ഡിക്ലാൻ റൈസ് ഇംഗ്ലണ്ടിനായി ആദ്യ ഗോൾ സ്കോർ ചെയ്തു.
തുടർന്ന് പതിനെട്ടാം മിനിറ്റിൽ ഫ്രഞ്ച് പ്രതിരോധത്തെ നിഷ്പ്രഭമാക്കി കോൻസ രണ്ടാം ഗോൾ നേടി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ മൈതാനത്ത് നിറഞ്ഞാടിയ സാക്ക 37, 45+1 മിനിറ്റുകളിൽ ഗോളുകൾ അടിച്ചുകൂട്ടിയതോടെ ഇംഗ്ലണ്ടിന്റെ ലീഡ് 4-0 എന്ന നിലയിലായി.
മറുവശത്ത്, ഫ്രഞ്ച് കോച്ചായി 14 വർഷം നീണ്ട കരിയറിന് അന്ത്യം കുറിക്കുന്ന ദിദിയർ ദെഷാംപ്സിന് വലിയ തിരിച്ചടിയാണ് ആദ്യ പകുതിയിലുണ്ടായത്.
സൂപ്പർ താരം കിലിയൻ എംബാപ്പെ മുന്നേറ്റനിരയിലുണ്ടായിട്ടും ഇംഗ്ലണ്ടിന്റെ ശക്തമായ അക്രമണശൈലിക്ക് മറുപടി നൽകാൻ ഫ്രഞ്ച് ടീമിന് സാധിച്ചില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

