ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന ആക്രമണത്തില്‍ പങ്കാളിയായ ഹമാസ് ഡെപ്യൂട്ടി കമാന്ററെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രയേല്‍. ജബാലിയ ബറ്റാലിയന് ഡെപ്യൂട്ടി കമാന്ററായിരുന്ന ഇയാദ് നറ്റ്സറിനെയാണ് വധിച്ചത്.
ജൂലൈ പത്തിനായിരുന്നു സംഭവം എന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കുന്നത്. ഒക്ടോബർ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്തുന്നതിനിടെ ഇയാദിന് സാരമായി പരിക്കേറ്റിരുന്നു.
തുടര്‍ന്ന് ഇയാൾ ബറ്റാലിയന് ആസ്ഥാനത്തേക്ക് തന്നെ മടങ്ങുകയായിരുന്നു. ഇയാളുടെ കൂടെ മറ്റ് രണ്ട് നേതാക്കളെ കൂടെ വധിച്ചതായാണ് ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

