പൈക്ക (PYKKA) പദ്ധതിയുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചതായി കായിക മന്ത്രി ഒ ജെ ജനീഷ് അറിയിച്ചു.
പദ്ധതിക്കായി അനുവദിച്ച തുകയിൽ വകമാറ്റൽ നടന്നതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ തുക എവിടേക്കാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്നോ, ഏത് രീതിയിലാണ് ക്രമക്കേട് നടന്നതെന്നോ ഉള്ള കാര്യത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെ പഞ്ചായത്ത് യുവക്രീഡ ഓർ ഖേൽ അഭിയാൻ പദ്ധതിക്കായി അനുവദിച്ച ഫണ്ടിൽ നിന്ന് 11.91 കോടി രൂപ തട്ടിയെടുത്തുവെന്നതാണ് പ്രധാന ആരോപണം. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗങ്ങളുടെ രാജി ഇതുവരെ ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, നിലവിലെ സാഹചര്യത്തിൽ പുതിയ ഭരണസമിതിയെ ഉടൻ തന്നെ രൂപീകരിക്കുമെന്നും അറിയിച്ചു.
മുന്നണി നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക. കായിക മേഖലയുടെ പുരോഗതി ലക്ഷ്യമിട്ടുള്ള സുതാര്യമായ ഒരു ഭരണസമിതിയായിരിക്കും വരാനിരിക്കുന്നതെന്നും ഒ ജെ ജനീഷ് മാധ്യമങ്ങളോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

