ആലപ്പുഴയിലെ മുല്ലയ്ക്കൽ നൂർ ജ്വല്ലറിയുടെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി, ലോക ശ്രദ്ധയാകർഷിച്ച അപൂർവ്വ ഡയമണ്ട് മോതിരം പൊതുജനങ്ങൾക്കായി പ്രദർശനത്തിന് എത്തിച്ചു. ഗിന്നസ് ലോക റെക്കോർഡിൽ ഇടംപിടിച്ച ഈ അമൂല്യ സൃഷ്ടിക്ക് 5 കോടി രൂപയാണ് വിപണി മൂല്യം കണക്കാക്കുന്നത്.
മലപ്പുറത്തെ സ്വാഡയമണ്ട് എന്ന സ്ഥാപനത്തിൽ 20 വിദഗ്ധ തൊഴിലാളികളുടെ ആറ് മാസത്തെ നിരന്തരമായ പരിശ്രമം കൊണ്ടാണ് ഈ മോതിരം പൂർത്തിയാക്കിയത്. 340 ഗ്രാം ഭാരമുള്ള ഈ മോതിരത്തിൽ 24,671 രത്നങ്ങളാണ് പതിപ്പിച്ചിരിക്കുന്നത്.
ഇതൊരു അലങ്കാര വസ്തു എന്ന നിലയിൽ പ്രദർശനത്തിന് വേണ്ടി മാത്രമായി നിർമ്മിച്ചതാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രദർശനങ്ങൾക്ക് ശേഷമാണ് ഈ അപൂർവ്വ മോതിരം ആദ്യമായി ആലപ്പുഴയിൽ എത്തിയിരിക്കുന്നത്.
മോതിരം കാണുന്നതിനായി നൂർ ജ്വല്ലറിയിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഈ മാസം 22-ാം തീയതി വരെ സുരക്ഷാ ക്രമീകരണങ്ങളോടെയുള്ള പ്രത്യേക പവലിയനിൽ പൊതുജനങ്ങൾക്ക് മോതിരം വീക്ഷിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

