സംസ്ഥാന സർക്കാർ അവതരിപ്പിച്ച പുതിയ ബജറ്റ് കേരളത്തിന്റെ സമഗ്ര വികസനത്തിന് ഊർജം പകരുന്നതാണെന്ന് നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി അഭിപ്രായപ്പെട്ടു.
യുവ സംരംഭകർക്ക് ഉൾപ്പെടെ വലിയ പ്രതീക്ഷ നൽകുന്ന നിർദ്ദേശങ്ങളാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനത്തെ നയിക്കാൻ ഈ പ്രഖ്യാപനങ്ങൾ സഹായകമാകും.
ഇൻവെസ്റ്റ് കേരളം സെൽ, നിക്ഷേപാനന്തര പിന്തുണ നൽകുന്ന ഏകജാലക സംവിധാനം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോൺ എന്നിവ നിക്ഷേപകരിൽ വലിയ വിശ്വാസം പകരുന്ന പദ്ധതികളാണ്. പ്രവാസികൾക്കും നിക്ഷേപകർക്കും ഏറെ പ്രയോജനകരമാണ് പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് പോലുള്ള പ്രഖ്യാപനങ്ങൾ.
കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റാനുള്ള തീരുമാനം വരുംകാലത്ത് വലിയ നിക്ഷേപങ്ങൾക്ക് വഴിതുറക്കും. കാർഷിക മേഖലയ്ക്കും ചെറുകിട
സംരംഭകർക്കും ഈ ബജറ്റ് പുതിയ ഉണർവ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. വൺ കേരള കരുതൽ പദ്ധതി, വിവിധ ഇൻഷുറൻസ് പദ്ധതികൾ എന്നിവയിലൂടെ സാധാരണക്കാരുടെ ക്ഷേമം ഉറപ്പാക്കുന്ന ദീർഘവീക്ഷണമുള്ള സമീപനമാണ് ബജറ്റിൽ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

