എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കുന്നതിലെ വീഴ്ചയിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. കോടതി ആവർത്തിച്ച് നിർദ്ദേശം നൽകിയിട്ടും അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിക്കാൻ തയ്യാറായില്ലെന്ന് ജസ്റ്റിസ് എ.ബദറുദ്ദീൻ ചൂണ്ടിക്കാട്ടി.
കേസ് അന്വേഷിക്കുന്നതിന് ഉദ്യോഗസ്ഥന് താൽപ്പര്യമോ സമയമോ ഇല്ലെന്ന് വിമർശിച്ച കോടതി, ഈ വിഷയത്തിൽ ഉദ്യോഗസ്ഥന് മേൽ ബാഹ്യ സമ്മർദ്ദങ്ങൾ ഉണ്ടോയെന്ന് സംശയിക്കുന്നതായും നിരീക്ഷിച്ചു. കോടതിയെ കബളിപ്പിക്കാൻ ശ്രമിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ സിംഗിൾ ബെഞ്ച്, മൂന്നാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കിയില്ലെങ്കിൽ അന്വേഷണ ചുമതലയിൽ നിന്ന് എസ്.പി എസ്.ശശിധരനെ നീക്കം ചെയ്യുമെന്ന് കർശന നിർദ്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

