തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. മുത്തൂറ്റ് മൈക്രോഫിൻ മാനേജരായ ഗിരീഷിനെയാണ് അജ്ഞാത സംഘം തടഞ്ഞുവെച്ച് കടത്തിക്കൊണ്ടുപോയത്.
ജോലി കഴിഞ്ഞ് മടങ്ങാനായി ഓഫീസിന് മുൻപിൽ നിൽക്കുകയായിരുന്ന ഗിരീഷിനെ കാറിലെത്തിയ സംഘം സമീപിക്കുകയായിരുന്നു. “ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഗിരീഷിനെ ഇവർ കാറിൽ ബലമായി പിടിച്ചു കയറ്റി” എന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.
യുവാവിനെയും കൊണ്ട് അക്രമിസംഘം സംഭവസ്ഥലത്ത് നിന്നും അതിവേഗം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കാട്ടാക്കട
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിനെ ബലമായി കാറിൽ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം, രാത്രിയോടെ തന്നെ ഗിരീഷിനെ സംഘം തിരികെ അതേ സ്ഥലത്ത് ഇറക്കിവിട്ടതായി വിവരമുണ്ട്. കേസിൽ പ്രതികൾക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

