തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനാചരണവുമായി ബന്ധപ്പെട്ട് ഗവർണ്ണർ ഉന്നത ഉദ്യോഗസ്ഥരുടെയും വി.സിമാരുടെയും സമാന്തര യോഗം വിളിച്ചുചേർത്ത സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറുന്നു. ഈ വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് പി.
വിജയൻ രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാന ഭരണത്തിന്റെ തലവനായ മുഖ്യമന്ത്രി അറിയാതെ ഉദ്യോഗസ്ഥർ ഗവർണ്ണറുടെ യോഗത്തിൽ പങ്കെടുത്തത് ഗൗരവകരമായ ഭരണഘടനാ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഭരണം യഥാർത്ഥത്തിൽ ആരാണ് നിയന്ത്രിക്കുന്നത്?” എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിനെ പൂർണ്ണമായും തള്ളിക്കളഞ്ഞു. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ മൗനം ദയനീയമായ കീഴടങ്ങലാണെന്ന് അദ്ദേഹം ആരോപിച്ചു.
ഗവർണ്ണറുടെ നടപടിയിൽ മുഖ്യമന്ത്രി നേരിട്ട് പ്രതിഷേധിക്കാതെ ചീഫ് സെക്രട്ടറിയെക്കൊണ്ട് കത്ത് അയപ്പിച്ചത് എന്തിനാണെന്നും, ഗവർണ്ണറെയോ അദ്ദേഹത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ശക്തികളെയോ ഭയപ്പെടുന്നതുകൊണ്ടാണോ ഈ മൗനം പാലിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: “ഗവർണർ നേരിട്ട് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടത്തിയതുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾ ഇന്ന് പത്രസമ്മേളനത്തിൽ ഞാൻ ഉന്നയിച്ചിരുന്നല്ലോ? എന്നാൽ അതിനുശേഷം അതിനോടുള്ള പ്രതികരണമെന്ന നിലയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിശദീകരണം ഒരു വാർത്താക്കുറിപ്പായി വൈകീട്ട് കാണുകയുണ്ടായി. ഇത്രയും ഗൗരവതരമായ ഒരു വിഷയം മുഖ്യമന്ത്രി അറിയുന്നത് പത്രവാർത്തകളിലൂടെയാണത്രെ!
എക്സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രിയെ അറിയിക്കുകപോലും ചെയ്യാതെ ഉദ്യോഗസ്ഥർ ഗവർണർ വിളിച്ച യോഗത്തിൽ പങ്കെടുക്കുകയോ? ഭരണം യഥാർത്ഥത്തിൽ ആരാണ് നിയന്ത്രിക്കുന്നത്? ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിലുള്ളപ്പോൾ ഗവർണറുടെ കടമ മന്ത്രിസഭയുടെ ഉപദേശ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ്.
അല്ലാത്ത ഏത് നടപടിയും ഭരണഘടനാ ലംഘനമാണ്.” നേരത്തെ സമാനമായ സാഹചര്യങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് ഗവർണ്ണർക്ക് കത്തെഴുതി പ്രതിഷേധിച്ചിരുന്ന കാര്യം ഓർമ്മിപ്പിച്ച അദ്ദേഹം, നിലവിലെ മുഖ്യമന്ത്രിയുടെ സമീപനം സംഘർഷം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും എന്നാൽ അത് ഫെഡറൽ അധികാരങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ടെന്നും വിലയിരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

