പൊലീസിനുനേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചു വരുന്ന ഡി.വൈ.എഫ്.ഐ നേതാവും കൊലക്കേസിലെ ഒന്നാംപ്രതിയുമായ വ്യക്തിക്ക് പുതിയ പദവി. ജയിലിൽ കഴിയുന്ന ടി.സി.വി.
നന്ദകുമാറിനെയാണ് പയ്യന്നൂർ വെള്ളൂർ ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ കൺവീനറായി നിയമിച്ചിരിക്കുന്നത്. ബാലസംഘം കൺവീനറുടെ ചുമതലയാണ് ഇദ്ദേഹത്തിന് നൽകിയിട്ടുള്ളത്.
ബി.ജെ.പി പ്രവർത്തകനായ സി.കെ. രാമചന്ദ്രൻ കൊല്ലപ്പെട്ട
കേസിൽ ഒന്നാം പ്രതിയാണ് ജയിലിൽ കഴിയുന്ന നന്ദകുമാർ. നേരത്തെയും ജയിൽവാസത്തിലിരിക്കെ നന്ദകുമാറിന് സംഘടനയുടെ ഉന്നത പദവി ലഭിച്ചിരുന്നു.
ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് ട്രഷററായിട്ടായിരുന്നു അന്ന് ഇയാളെ നിയമിച്ചിരുന്നത്. പൊലീസിനെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിലും ശിക്ഷാ കാലാവളിയിലുമായി കഴിയുന്നതിനിടയിലാണ് വീണ്ടും പുതിയ സംഘടനാ ചുമതല നൽകിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

