വീണ്ടും കാട്ടാന ആക്രമണം; മുണ്ടൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് വയോധികൻ മരിച്ചു
പാലക്കാട് ∙ സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. പാലക്കാട് മുണ്ടൂരിലാണ് കാട്ടാന ആക്രമണത്തിൽ 61കാരൻ കൊല്ലപ്പെട്ടത്.
ഞാറക്കോട് സ്വദേശി കുമാരൻ (61) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ 3.30നായിരുന്നു സംഭവം.
Also Read
വീടിനു സമീപത്ത് എത്തിയ കാട്ടാനയാണ് കുമാരനെ ആക്രമിച്ചത്.
ആന ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണെന്നാണ് വിവരം. ഇത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ആനയെ പിടികൂടാതെ മൃതദേഹം എടുക്കാൻ അനുവദിക്കില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവസ്ഥലത്തെത്തിയ ജില്ലാ കലക്ടർ പ്രദേശവാസികളുമായി ചർച്ച നടത്തുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

