ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചേംബറിൽ വെച്ച് സന്ദർശകൻ സെൽഫി വീഡിയോ ചിത്രീകരിച്ച സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് വീഡിയോ ചിത്രീകരിച്ചത്.
സംഘടനയുടെ പ്രസിഡന്റായ ഡോ. പി.
സിമ്മചന്ദ്രനാണ് ദൃശ്യങ്ങൾ പകർത്തിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക കസേരയിൽ വിജയ് ഇരിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്.
ഫോട്ടോ എടുക്കാൻ വിജയ് യുടെ അനുമതി തേടിയിരുന്നെന്നും എന്നാൽ, അബദ്ധത്തില്‍ വീഡിയോ ആയെന്നുമാണ് സിംമചന്ദ്രന്റെ പ്രതികരണം. സംഭവത്തിൽ ഡിഎംകെയും ബിജെപിയും കടുത്ത വിമർശനവുമായി രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ ഓഫീസ് അതീവ സുരക്ഷാ മേഖലയാണെന്നിരിക്കെ, റീലുകൾ ചിത്രീകരിക്കുന്ന വേദിയായി അത് അധഃപതിച്ചുവെന്ന് രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചു. വിജയ് യെ ജനങ്ങൾ ഒരു രാഷ്ട്രീയ നേതാവിനേക്കാൾ ഉപരിയായി വെറുമൊരു നടനായി മാത്രമാണ് കാണുന്നതെന്ന് ബിജെപി നേതാവ് വാനതി ശ്രീനിവാസൻ പരിഹസിച്ചു.
സംഭവത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സുരക്ഷാ സംവിധാനങ്ങൾക്കെതിരെയും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

