ആലുവയിൽ സ്ഥാപനത്തിൽ മോഷണത്തിന് ശ്രമിച്ച സംഭവത്തിൽ അതിഥി തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. അസം സിബ്സാഗർ സ്വദേശിയായ തരുൺ മുണ്ട
(41) ആണ് പിടിയിലായത്. മേയ് 19ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.
ആലുവയിലെ ഒരു സ്ഥാപനത്തിൽ അതിക്രമിച്ചു കയറി മോഷണം നടത്താൻ ശ്രമിച്ചതായാണ് കേസ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആലുവ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജി.ഗോപകുമാർ, എസ്ഐമാരായ കെ.കെ.അബ്ദുൽ റഹ്മാൻ, സജീഷ്, എഎസ്ഐ അബ്ദുൽ ജലീൽ, സിപിഒ അരവിന്ദ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

