90കളിൽ ബോക്സ് ഓഫീസ് ഭരിച്ചിരുന്ന താരമാണ് നടി ഷക്കീല. മലയാളം അടക്കമുള്ള സിനിമകളിൽ മുൻനിര താരങ്ങളോടൊപ്പവും അഭിനയിച്ച അവരിന്ന് സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്.
നിലവിൽ യുട്യൂബ് ചാനലുകളിൽ അവതാരകയായി ഷക്കീല പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ കുക്ക് വിത്ത് കോമാളി എന്ന കുക്കിംഗ് ഷോയിൽ മത്സാരാർത്ഥിയായും അവരെത്തി.
തന്റേതായ ജീവിതവുമായി മുന്നോട്ട് പോകുന്ന ഷക്കീലയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ഉംറ നിർവഹിക്കാനായി മക്കയിലേക്ക് പോകുന്ന ഷക്കീലയുടെ വീഡിയോയാണ്.
പർദ്ദയിട്ട് തലയിൽ തട്ടവുമിട്ട് മക്കയിലേക്ക് പോകുന്ന താരത്തിനെ വീഡിയോയിൽ കാണാം. അടുത്ത സുഹൃത്തായ സതീഷ് ക്രിസ്റ്റഫറാണ് വീഡിയോ പങ്കുവച്ചത്.
‘ഹാപ്പി ജേർണി മാ. നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നു.
മിസ് യു മാ’, എന്നാണ് ഇയാൾ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സുഹൃത്തുക്കളെല്ലാവരും ചേർന്നാണ് ഷക്കീലയെ മക്കയിലേക്ക് യാത്രയാക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

