
രക്തം കട്ടപിടിക്കാനും മുറിവുകൾ ഉണങ്ങുന്നതിനും ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ വിറ്റാമിന്‍ കെ പ്രധാനമാണ്. വിറ്റാമിന്‍ കെ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടുത്താം.
1. ചീര
ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികളില്‍ വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. ഇവയില്‍ ഇരുമ്പ്, ഫോളേറ്റ്, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയും അടങ്ങിയിട്ടുണ്ട്.
2. മുട്ട
പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ മുട്ടയില്‍ വിറ്റാമിൻ കെയും ഉണ്ട്. മുട്ട കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.
3. ചീസ്
വിറ്റാമിൻ കെയാൽ സമ്പുഷ്ടമാണ് ചീസ്. വിറ്റാമിനുകൾ എ, ബി 12, ഡി, പ്രോട്ടീൻ, സിങ്ക്, കാത്സ്യം എന്നിവയുൾപ്പെടെയുള്ള മറ്റ് പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.
4. അവക്കാഡോ
അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് വിറ്റാമിന്‍ കെ ലഭിക്കാന്‍ സഹായിക്കും.
5. പ്രൂൺസ്
ആന്റി ഓക്സിഡന്റുകളും ഫൈബറും അടങ്ങിയതാണ് പ്ലം പഴമായ പ്രൂൺസ്. വിറ്റാമിന്‍ കെയും പ്രൂൺസില്‍ അടങ്ങിയിട്ടുണ്ട്.
6. ബ്ലൂബെറി
വിറ്റാമിന്‍ കെയും ആന്റി ഓക്സിഡന്റുകളും അടങ്ങിയതാണ് ബ്ലൂബെറി. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: നാരങ്ങാ വെള്ളത്തില്‍ ജീരകം ചേര്‍ത്ത് കുടിക്കൂ, അറിയാം ഗുണങ്ങള്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]