
തൃശൂർ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. പാലാരിവട്ടത്ത് ‘ജീനിയസ് കൺസൾട്ടൻസി’ സ്ഥാപനം നടത്തിയിരുന്ന ആലുവ പൂക്കാട്ടുപടി സ്വദേശി സജീനയാണ് (39) അറസ്റ്റിലായത്.
തൃശൂർ, പുത്തൻകുരിശ് സ്വദേശികളായ യുവാക്കളെയാണ് സജീന വിദേശ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചത്. യുവാക്കളുടെ പരാതിയിൽ പാലാരിവട്ടം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി.
സജീനയ്ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി എട്ട് വഞ്ചനാകേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More : വയനാട് ജില്ലയിലെ വാളാട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, ഒരാൾക്ക് പരുക്ക്; പൊലീസിനെതിരെ പ്രതിഷേധം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]