
കാലിഫോർണിയ: പുറത്തിറക്കിയപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ വിലയേറിയെങ്കിലും ഐഫോൺ 16ഇ (iPhone 16e) എന്ന പുത്തൻ സ്മാർട്ട്ഫോൺ ആപ്പിൾ അവതരിപ്പിച്ചത് തന്ത്രപരമായി. 59,900 രൂപ തുടക്ക വിലയിൽ ഐഫോൺ 16ഇ പ്രകാശനം ചെയ്തപ്പോൾ ആപ്പിൾ ഐഫോൺ എസ്ഇ മൂന്നാം തലമുറ ഫോണും (iPhone SE 3), ഐഫോൺ 14 ഉം (iPhone 14) വിപണിയിൽ നിന്ന് പിൻവലിച്ചു. ഇതോടെ ബജറ്റ്-ഫ്രണ്ട്ലി ഐഫോൺ എന്ന വിശേഷണം ഐഫോൺ 16-ഇയ്ക്ക് നൽകാൻ ആപ്പിളിനായി. ആപ്പിൾ ഇന്റലിജൻസ് അടക്കമുള്ള നവീന സാങ്കേതികവിദ്യകളോടെ മാത്രമായിരിക്കും ഇനി എല്ലാ ഐഫോണുകളും പുറത്തിറങ്ങുക എന്ന സൂചനയാണ് ആപ്പിൾ ഇതുവഴി നൽകുന്നത്. ഐഫോൺ എസ്ഇ 3 ഫോണായിരുന്നു ഇന്നലെ വരെ ആപ്പിളിന്റെ ഏറ്റവും ബജറ്റ്- സൗഹൃദ ഐഫോൺ എന്ന പദവി വിപണിയിൽ അലങ്കരിച്ചിരുന്നത്.
ഐഫോൺ 16ഇ പുറത്തിറക്കും മുമ്പേ ആപ്പിൾ യൂറോപ്യൻ യൂണിയനിലെ വിപണിയിൽ നിന്ന് ഐഫോൺ എസ്ഇ 3-യും ഐഫോൺ 14 ഉം പിൻവലിച്ചിരുന്നു. എല്ലാ ഡിവൈസുകൾക്ക് ടൈപ്പ്-സി യുഎസ്ബി പോർട്ട് വേണമെന്ന യൂറോപ്യൻ യൂണിയന്റെ നിബന്ധനയായിരുന്നു ഇതിന് കാരണം. ഐഫോൺ 16ഇ ലോഞ്ചോടെ ഐഫോൺ എസ്ഇ മൂന്നാം തലമുറ, ഐഫോൺ 14 എന്നിവ ആഗോള വിപണിയിൽ നിന്നും പൂർണമായി അപ്രത്യക്ഷമായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]