
ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ. പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, സിങ്ക്, പ്രോട്ടീൻ തുടങ്ങിയവയും ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവൃജ്ഞനമാണ് ജീരകം. ജീരകത്തില്‍ പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
നാരങ്ങാ വെള്ളത്തില്‍ ജീരകം ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. അതുപോലെ തന്നെ അസിഡിറ്റി, ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക തുടങ്ങിയ അവസ്ഥകളെ തടയാനും ദഹനം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങാ വെള്ളത്തില്‍ ജീരകം ചേര്‍ത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും.
നീര്‍ജ്ജലീകരണത്തിനെ തടയാനും നാരങ്ങാ- ജീരക വെളളം കുടിക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാനും കൊളസ്ട്രോളും പ്രമേഹവും നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ കുടിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: മഗ്നീഷ്യത്തിന്റെ കുറവുണ്ടോ? തിരിച്ചറിയേണ്ട ഏഴ് സൂചനകള്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]