
കറാച്ചി: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ആദ്യ മത്സരത്തില്‍ തന്നെ പാകിസ്ഥാന് ഓപ്പണര്‍ ഫഖര്‍ സമാന് പരിക്കേറ്റിരുന്നു. മത്സരത്തിലെ രണ്ടാം പന്തില്‍ തന്നെ ബൗണ്ടറി തടഞ്ഞിടാന്‍ ശ്രമിക്കുമ്പോഴാണ് താരത്തിന് ഗുരുതര പരിക്കേല്‍ക്കുന്നത്. പിന്നാലെ അദ്ദേഹം ഗ്രൗണ്ട് വിടുകയും ചെയ്തു. പിന്നീട് അവസാ ഓവറുകകളില്‍ കളിക്കാന്‍ അദ്ദേഹം ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തെ ഓപ്പണറായി കളിക്കാന്‍ സാധിച്ചിരുന്നില്ല. ബാബര്‍ അസമിന് പകരം സൗദ് ഷക്കീലാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യതത്.
സ്ഥിരം ഓപ്പണറാകാറുള്ള ഫഖര്‍ നാലാം നമ്പറിലാണ് കളിച്ചത്. പരിക്ക് കാരണം അദ്ദേഹത്തിന് സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. പലപ്പോഴായി അദ്ദേഹത്തിന് ഫിസിയോയുടെ സഹായം തേടേണ്ടി വന്നു. വേഗത്തില്‍ ഓടാനും ഫഖറിന് കഴിഞ്ഞിരുന്നില്ല. പിന്നാലെ 24 റണ്‍സുമായ ഫഖര്‍ മടങ്ങി. ഫഖറിന് ഓപ്പണറായി തിരിച്ചെത്താന്‍ കഴിയാതെ പോയതില്‍ ഒരു കാരണം കൂടിയുണ്ട്. ഐസിസി നിയമമാണ് ഫഖറിനെ തടഞ്ഞത്. അദ്ദേഹം ഏകദേശം മൂന്ന് മണിക്കൂര്‍ മൈതാനത്തിന് പുറത്തായിരുന്നു ചെലവഴിച്ചത്.
അത്ഭുതം സംഭവിക്കേണ്ടി വരും ഇനി! രഞ്ജി നിലവിലെ ചാംപ്യന്മാരായ മുംബൈക്കെതിരെ വിദര്‍ഭ പിടിമുറുക്കി
ന്യൂസിലന്‍ഡിന്റെ ഇന്നിംഗ്സ് പ്രാദേശിക സമയം വൈകുന്നേരം 6:37ന് അവസാനിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന് ഇന്നിംഗ്സ് ആരംഭിച്ച് 25 മിനിറ്റിനുശേഷം മാത്രമെ അദ്ദേഹത്തിന് ബാറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളു. ഇത്രയും സമയത്തിനിടെ പാകിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടമായതിനാല്‍ അദ്ദേഹം നാലാമനായി ക്രീസിലെത്തുകയായിരുന്നു.
അതേസമയം, പാകിസ്ഥാനെതിരെ ന്യൂസിലന്‍ഡ് കൂറ്റന്‍ സ്കോറാണ് നേടിയത്. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സാണ് അടിച്ചെടുത്തത്. വില്‍ യംഗ് (107), ടോം ലാതം (104 പന്തില്‍ പുറത്താവാതെ 118) എന്നിവരുടെ സെഞ്ചുറികളാണ് കിവീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. അവസാന ഓവറുകളില്‍ ഗ്ലെന്‍ ഫിലിപ്സ് (39 പന്തില്‍ 61) നടത്തിയ വെടിക്കെട്ട് നിര്‍ണായകമായി. പാകിസ്ഥാന് വേണ്ടി നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷഹീന് അഫ്രീദിക്ക് വിക്കറ്റൊന്നും നേടാനായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]