കൊൽക്കത്ത: നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് രാഷ്ട്രീയ തിരിച്ചടി. നന്ദിഗ്രാമിലെ മമതാ വിഭാഗം സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന സഞ്ചിത പ്രധാൻ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചു.
തിരഞ്ഞെടുപ്പ് രംഗത്തുണ്ടായ അപ്രതീക്ഷിത മാറ്റങ്ങൾക്ക് പിന്നാലെ, നന്ദിഗ്രാമിലും അസമിലും കോൺഗ്രസ് പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് മമത ബാനർജി രംഗത്തുവന്നു. തൃണമൂൽ കോൺഗ്രസിനുള്ളിലെ വിവിധ വിഭാഗങ്ങൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ പേരുകളും ചിഹ്നങ്ങളും അനുവദിച്ചതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
മമതാ വിഭാഗത്തിന് ‘മമത ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരിനൊപ്പം കാൽപന്തുകളിക്കാരന്റെ ചിഹ്നമാണ് കമ്മീഷൻ അനുവദിച്ചത്. എതിർവിഭാഗമായ ഋതബ്രത ബാനർജി വിഭാഗത്തിന് ‘ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്’ എന്ന പേരും എൻവലപ്പ് ചിഹ്നവുമാണ് ലഭിച്ചത്.
ഇതിന് തൊട്ടുപിന്നാലെയാണ് മമതാ വിഭാഗം നന്ദിഗ്രാമിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥി സഞ്ചിത പ്രധാൻ മത്സരത്തിൽ നിന്ന് പിന്മാറുന്നത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്തു അധികാരിയുമായി സഞ്ചിത പ്രധാൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് നാമനിർദ്ദേശം പിൻവലിച്ചുകൊണ്ടുള്ള തീരുമാനം ഉണ്ടായത്. സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി രംഗത്തെത്തി.
തുടർന്ന് വരുന്ന ഒക്ടോബർ ആറിന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലും അസമിലും രാജ്യത്തിന്റെ വിശാല താല്പര്യങ്ങൾ മുൻനിർത്തി കോൺഗ്രസിന് പൂർണ്ണ പിന്തുണ നൽകുമെന്ന് മമതാ ബാനർജി ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ ഈ പ്രഖ്യാപനത്തിന് പിന്നാലെ നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാൻ അറസ്റ്റിലായി.
മുൻകാലങ്ങളിൽ മിലനെതിരെ നിലനിന്നിരുന്ന കൊലപാതക കേസ് ചൂണ്ടിക്കാണിച്ചാണ് നടപടിയുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

