ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ ശിവൻകുട്ടി എന്ന വയോധികൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ പതിമൂന്നുകാരിയുടെ ക്വട്ടേഷനാണെന്ന് പൊലീസ് വ്യക്തമാക്കി.
ഈ കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ നാല് പ്രതികളെയാണ് അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് 74 കാരനായ ശിവൻകുട്ടിയെ അദ്ദേഹത്തിന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് ഞായറാഴ്ച രാവിലെ ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ശിവൻകുട്ടിയുടെ കൈകാലുകൾ ബന്ധിച്ച നിലയിലും കഴുത്തിൽ തുണി മുറുകിയ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയത്.
പ്രതികൾ കൊലപാതകം നടത്തുന്നതിനിടയിൽ ഈ ദൃശ്യങ്ങൾ പതിമൂന്നുകാരിയെ വീഡിയോ കോളിലൂടെ കാണിച്ചിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

