
ഷൈന്‍ ടോം ചാക്കോ, ഹന്ന റെജി കോശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ സംവിധാനം ചെയ്യാന്‍ ഹരിദാസ്. കൊറോണ പേപ്പേഴ്സ് എന്ന പ്രിയദര്ശന് ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചത്.
ഷൈന്‍ ടോം ചാക്കോ- ഹന്ന റെജി ജോശി ജോഡിയെ തനിക്ക് ഏറെ ഇഷ്ടമാണെന്ന് പ്രിയദര്ശന് സിനിമയുടെ ചിത്രീകരണ സമയത്ത് പറഞ്ഞിരുന്നു. ഗോവിന്ദ് വിജയൻ തിരക്കഥ ഒരുക്കുന്ന ചിത്രം എൻ വി പി ക്രിയേഷൻസിൻ്റെ ബാനറിൽ മുഹമ്മദ് ഷാഫിയാണ് നിർമ്മിക്കുന്നത്.
2026 ജനുവരി ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. കോഴിക്കോടും കുട്ടനാടുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
എൽബൻ കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. കലാസംവിധാനം സുജിത് രാഘവ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ഗിരീഷ് അത്തോളി, മാർക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷൻസ് മാക്സോ ക്രീയേറ്റീവ്, പി ആർ ഒ മഞ്ജു ഗോപിനാഥ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]