രാമനാട്ടുകര∙ സഹപാഠിയുടെ സ്വപ്നങ്ങൾക്കു വെളിച്ചം നൽകാൻ സ്ക്രാപ് ചാലഞ്ചുമായി സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്. സ്കൂളിലെ വിദ്യാർഥിയുടെ വീടിന്റെ വൈദ്യുതീകരണത്തിന് നടത്തിയ ചാലഞ്ചിൽ വെറും 2 മണിക്കൂറിനുള്ളിൽ വൊളന്റിയർമാർ സമാഹരിച്ചത് 36,000 രൂപ. എൻഎസ്എസ് ആവിഷ്കരിച്ച ഭവനം പദ്ധതിയുടെ ഭാഗമായാണ് വേറിട്ട
പ്രവർത്തനം സംഘടിപ്പിച്ചത്.
സ്കൂൾ പരിസരത്തെ 2 കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിൽ എൻഎസ്എസ് വൊളന്റിയർമാർ എത്തി ചിരട്ട, ന്യൂസ് പേപ്പർ, നോട്ട്ബുക്ക്, പാത്രങ്ങൾ, പ്ലാസ്റ്റിക്, ഇരുമ്പ് എന്നിവ സമാഹരിച്ച് വിൽപന നടത്തിയാണ് പണം കണ്ടെത്തിയത്. പദ്ധതിയുമായി ജനങ്ങൾ പരിപൂർണമായി സഹകരിച്ചതോടെ കുട്ടികളുടെ ചെറിയൊരു പരിശ്രമം വലിയൊരു നേട്ടമായി മാറി.
പ്രിൻസിപ്പൽ കെ.വി.ശ്രീരഞ്ജിനി, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ വി.എസ്.പ്രശാന്ത്, അധ്യാപകർ, പിടിഎ പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ 100 വൊളന്റിയർമാർ രംഗത്തിറങ്ങിയാണ് സ്ക്രാപ് ചാലഞ്ച് വിജയകരമാക്കിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

