തൃശൂർ: കൈപ്പമംഗലം പള്ളിത്താനത്ത് എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. പള്ളിത്താനം സ്വദേശി തേപറമ്പിൽ വീട്ടിൽ സനൂപ് (29) ആണ് പിടിയിലായത്.
ഇയാളുടെ വീട്ടിൽ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. സനൂപ് കാട്ടൂർ പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് ഉപയോഗിച്ച കേസിലെ പ്രതിയാണന്ന് പൊലീസ് പറഞ്ഞു.
റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുവാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. കൈപ്പമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിലാഷ്, ഡാൻസാഫ് ടീം അംഗങ്ങളായ എസ്ഐ പ്രദീപ്, ജി.എഎസ്ഐ ലിജു, ജിഎസ്സിപിഒ മാരായ ബിജു, നിശാന്ത്, സുർജിത്ത് സാഗർ, കൈപ്പമംഗലം സ്റ്റേഷനിലെ എസ്ഐ സജീഷ്, സിപിഒ മാരായ ജോസഫ്, രജനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

