മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി – മമിത ബൈജു കൂട്ടുകെട്ടിലുള്ള ചിത്രം ‘ബത്ലഹേം കുടുംബ യൂണിറ്റ്’ റിലീസിന് തയ്യാറെടുക്കുന്നു. ഓണം പ്രമാണിച്ച് ഓഗസ്റ്റ് 21-ന് ചിത്രം തിയേറ്ററുകളിൽ എത്തും.
പ്ലാറ്റ്ഫോമിലൂടെ ബാഗും തൂക്കി നടക്കുന്ന താരങ്ങളുടെ പോസ്റ്റർ ഇതിനോടകം തന്നെ സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. റൊമാന്റിക് കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം ഇത്തവണത്തെ ഓണക്കാലത്തെ പ്രധാന ആകർഷണമായിരിക്കും.
സംവിധായകൻ ഗിരീഷ് എ.ഡി ആണ് ഈ ചിത്രത്തിന് പിന്നിൽ. ‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്റെ പുതിയ സംരംഭം എന്ന നിലയിൽ വലിയ പ്രതീക്ഷയാണ് സിനിമാ ലോകത്തുള്ളത്.
ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം നിർവ്വഹിക്കുന്നത്.
ഗിരീഷ് എ.ഡി, കിരൺ ജോസി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം തുടങ്ങിയ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അണിയറ പ്രവർത്തകർ:
ഛായാഗ്രഹണം: അജ്മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റിംഗ്: ആകാശ് ജോസഫ് വർഗ്ഗീസ്, ഗാനരചന: വിനായക് ശശികുമാർ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: ബെന്നി കട്ടപ്പന, ജോസ് വിജയ്. പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ.
പിആർഒ: ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

