ബോളിവുഡ് ചലച്ചിത്ര താരം ആമിർ ഖാനെതിരെ ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയാണ് താരത്തിനെതിരെ ഗുരുതരമായ ഭീഷണി ഉയർന്നിരിക്കുന്നത്.
ആർശു ബിഷ്ണോയി, ടൈസൺ ബിഷ്ണോയി എന്നിവരുടെ പേരിലാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടന്റെ ജീവിതത്തിലെ സുപ്രധാന മാറ്റങ്ങൾക്ക് പിന്നാലെയാണ് ഇത്തരമൊരു ഭീഷണി വന്നിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ താരത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സംഘം ഉന്നയിക്കുന്നത്. ഭീഷണി സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ: ‘‘ആമിർ ഖാനെ പോലെയുള്ളവർ രാജ്യത്ത് ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു.
ഇത് നമ്മുടെ സംസ്കാരത്തിന് എതിരാണ്. ഞങ്ങൾ ഇത് സഹിക്കില്ല.
അദ്ദേഹം ഉടൻ ഇതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഇത് സനാതന ധർമത്തിനും രാജ്യത്തിനും എതിരാണ്.
ഇത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്നവരെ ഞങ്ങളുടേതായ രീതിയിൽ കൈകാര്യം ചെയ്യും. പ്രശസ്തിയുടെ പേരിൽ ഇതിന് പ്രോത്സാഹനം നൽകുന്നവരെ നിശബ്ദരാക്കും’’.
ഈ സംഭവത്തിൽ ആമിർ ഖാനോ അദ്ദേഹത്തിന്റെ ഔദ്യോഗിക സംഘമോ ഇതുവരെ പരാതി നൽകിയിട്ടില്ല. എന്നാൽ, പരാതി ലഭിക്കുന്ന മുറയ്ക്ക് അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.
ഇതേ സംഘം കഴിഞ്ഞ മാസം രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ പതിമൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിയമനടപടികൾ വേഗത്തിലാക്കിയതിനെ നേരത്തെ പരസ്യമായി അഭിനന്ദിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

