കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിയുടെ പ്രചാരണത്തിനായി പിആർഡി ഒരുക്കിയ ദൃശ്യാവിഷ്കാരത്തിന് മികച്ച പ്രതികരണം. ‘പ്രിയദർശനം ശുഭദർശനം…’ എന്ന് തുടങ്ങുന്ന തീം സോങ്ങും വിഡിയോയും ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്.
ഈ സംരംഭം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മന്ത്രി സി.പി.ജോൺ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ വിഡിയോ പങ്കുവെച്ചിരുന്നു.
വളരെ ചുരുങ്ങിയ സമയം കൊണ്ട് 35,000-ൽ അധികം പേർ വിഡിയോ കാണുകയും രണ്ടായിരത്തിലധികം പേർ ലൈക്ക് ചെയ്യുകയും ചെയ്തു. പ്രമുഖരുടെ പങ്കാളിത്തം
പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ബി.കെ.ഹരിനാരായണൻ ആണ് ഈ ഗാനത്തിന് വരികൾ കുറിച്ചത്.
ഹൃദയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് ആണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. യുവ ഗായിക ഗൗരി ലക്ഷ്മിയാണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്.
ദൃശ്യവിരുന്നൊരുക്കി സാധാരണക്കാർ
വിഡിയോയിൽ സാധാരണക്കാരായ സ്ത്രീകൾ, വിദ്യാർഥിനികൾ, കുടുംബശ്രീ പ്രവർത്തകർ, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ എന്നിവർ അണിനിരക്കുന്നുണ്ട്. കെഎസ്ആർടിസിയുടെ ചരിത്രയാത്രയ്ക്ക് നേതൃത്വം നൽകിയ ഔദ്യോഗിക വനിതാ ഡ്രൈവർ ഷീല, വനിതാ കണ്ടക്ടർ ജയകുമാരി എന്നിവരും ഈ ദൃശ്യാവിഷ്കാരത്തിന്റെ ഭാഗമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

