തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിൽ അടിപിടി നടക്കുന്നതായി വിവരം ലഭിച്ച് സ്ഥലത്തെത്തിയ പൊലീസിന് നേരെ ആക്രമണം. സംഭവുമായി ബന്ധപ്പെട്ട് വട്ടക്കുളം ബ്ലോക്ക് നമ്പർ 18-ൽ ചന്ദു എന്ന സഞ്ചു (34)വിനെ അരുവിക്കര പൊലീസ് പിടികൂടി.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഈ അക്രമണ സംഭവങ്ങൾ അരങ്ങേറിയത്. അടിപിടി സംബന്ധിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം സംഭവസ്ഥലത്തേക്ക് എത്തിയത്.
അവിടെയെത്തി അക്രമാസക്തനായ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ സേനാംഗങ്ങൾക്ക് നേരെ തിരിഞ്ഞത്. പൊലീസ് വാഹനത്തിന്റെ മുൻവശത്തെയും പിൻവശത്തെയും ചില്ലുകൾ ഇയാൾ അടിച്ചുതകർത്തു.
കൂടാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയെ പിടിച്ചുതള്ളുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തതായും പൊലീസ് വ്യക്തമാക്കി. തുടർന്ന് ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിലെത്തിച്ച ശേഷവും ഇയാൾ അക്രമാസക്തമായ രീതിയിലാണ് പെരുമാറിയത്. പ്രതിക്കെതിരെ നിയമപ്രകാരമുള്ള കർശന തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

