ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരിക്കുന്ന വിവാദങ്ങളിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. വിഷയത്തിൽ കെ.എസ്.യുവിന് പരാതികളുണ്ടെങ്കിൽ അത് പരിശോധിക്കാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യപരമായ രീതിയിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ആർക്കും അവകാശമുണ്ടെന്നും, എന്നാൽ അഭിപ്രായങ്ങൾ ഉന്നയിക്കുമ്പോൾ പാലിക്കേണ്ട ചില മര്യാദകളും രീതികളുമുണ്ടെന്നും രമേശ് ചെന്നിത്തല ഓർമ്മിപ്പിച്ചു.
മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കാനുള്ള അവസരമുണ്ടെന്നും, വിഷയം പരിശോധിക്കുന്ന കാര്യത്തിൽ അദ്ദേഹം മുൻകൈ എടുക്കുമെന്നാണ് താൻ കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ള കെ.എസ്.യു നേതാക്കൾ ശ്രമം തുടരുകയാണ്.
പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്.യു നേതാക്കൾ നടത്തിവരുന്ന പരസ്യ പ്രതികരണങ്ങൾ അതിരുകടക്കുന്ന സാഹചര്യത്തിൽ കെ.പി.സി.സി നേതൃത്വം വിഷയത്തിൽ ഇടപെടാൻ തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ പ്രകോപനപരമായ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന കർശന നിർദ്ദേശം കെ.എസ്.യു നേതൃത്വത്തിന് കൈമാറാനാണ് സാധ്യത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

