തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ലെന്ന പരാതിയെ തുടർന്ന് കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു.
സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് അലോഷ്യസ് സേവ്യർ കെപിസിസി അധ്യക്ഷന് പരാതി നൽകി. കെഎസ്യുവിന്റെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ സമയം ചോദിച്ചിട്ടും പ്രതിപക്ഷ നേതാവ് മുഖം തിരിച്ചു എന്നതാണ് സംഘടനയുടെ പരാതി.
വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ ജിന്റോ ജോൺ, “ആശങ്കകൾ തിരുത്തപ്പെടാതെ വരുമ്പോഴാണ് അഭിപ്രായവ്യത്യാസം തുറന്ന് പറയുന്നതെന്ന്” വ്യക്തമാക്കി. സംഭവത്തിൽ കോൺഗ്രസ് നേതൃത്വം രണ്ടു തട്ടിലായിരിക്കുകയാണ്.
പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നുണ്ടായ നിലപാട് ശരിയായില്ലെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കൾക്കുള്ളത്. യുഡിഎഫ് ഭരണനേട്ടങ്ങൾ അവകാശപ്പെടുമ്പോഴും കെഎസ്യുവിന്റെ ആവശ്യങ്ങൾ പരിഗണിക്കാത്തത് നിർഭാഗ്യകരമാണെന്നാണ് ആക്ഷേപം.
എന്നാൽ, ഇത് അനാവശ്യമായ വിവാദമാണെന്നും യുവാക്കളെ മുന്നിൽ നിർത്തി ഗ്രൂപ്പ് താല്പര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും വി.ഡി. സതീശൻ അനുകൂലികൾ ആരോപിക്കുന്നു.
അതേസമയം, കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവിന്റെ ഓഫീസ് രംഗത്തെത്തി. കൂടിക്കാഴ്ചയ്ക്കായി സമയം ചോദിച്ച വ്യാഴാഴ്ച വി.ഡി.
സതീശൻ കൊല്ലത്തായിരുന്നുവെന്നും, ഇന്നലെ അലോഷ്യസ് സേവ്യർ കന്യാകുമാരി സന്ദർശനത്തിലായിരുന്നെന്നുമാണ് ഓഫീസിന്റെ വിശദീകരണം. എന്നാൽ, എസ്.എച്ച് കോളേജിലെ പ്രശ്നപരിഹാരത്തിനായാണ് അലോഷ്യസ് പോയതെന്നാണ് കെഎസ്യു നേതൃത്വത്തിന്റെ മറുവാദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

