അമേരിക്കൻ നിരത്തുകളിലെ കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്കെതിരെ രൂക്ഷവിമർശനവുമായി മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. കഴിഞ്ഞ ബുധനാഴ്ച പെൻസിൽവേനിയയിൽ നടന്ന സൈനിക നിക്ഷേപ ഉച്ചകോടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.
കുടിയേറ്റക്കാരായ ഡ്രൈവർമാർ ലഹരി ഉപയോഗിക്കുന്നവരാണെന്നും നിയമവിരുദ്ധമായി വാഹനം ഓടിച്ച് അപകടങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. യുഎസിലെ ട്രക്ക് ഗതാഗത മേഖലയിൽ തൊഴിൽ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം ഏകദേശം 1,30,000 മുതൽ 1,50,000 വരെയാണ്.
ഇതിൽ പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് വലിയൊരു പങ്കും. ട്രംപിന്റെ പുതിയ നിലപാടുകൾ നടപ്പിലായാൽ ഇവർക്ക് തൊഴിൽ നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
അമേരിക്കൻ സൈന്യത്തിൽ നിന്ന് വിരമിച്ചവർക്ക് ഈ മേഖലയിൽ അവസരം നൽകണമെന്നാണ് ട്രംപിന്റെ നിർദ്ദേശം. കുടിയേറ്റക്കാരായ ഡ്രൈവർമാരിൽ ഭൂരിഭാഗവും മതിയായ രേഖകളോ ലൈസൻസോ ഇല്ലാത്തവരാണെന്നും, ഇവർക്ക് റോഡ് അടയാളങ്ങൾ വായിക്കാൻ പോലും കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം ഡ്രൈവർമാർ ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വാദിച്ചു. സൈനിക സേവനത്തിനിടെ ഹെവി ട്രക്കുകൾ കൈകാര്യം ചെയ്തവർക്ക് വാണിജ്യ ഡ്രൈവിങ് ലൈസൻസിന് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ അമേരിക്കയിൽ കുടിയേറ്റ ഡ്രൈവർമാർക്കെതിരായ പരിശോധനകൾ അതീവ കർശനമാക്കിയിരിക്കുകയാണ്. വാണിജ്യ ഡ്രൈവിങ് ലൈസൻസുകൾ നൽകുന്നതിൽ ഭരണകൂടം പുതിയ വ്യവസ്ഥകൾ കൊണ്ടുവന്നതോടെ ഇതിനകം പതിനായിരക്കണക്കിന് കുടിയേറ്റ ഡ്രൈവർമാർക്ക് ലൈസൻസ് നഷ്ടമായിട്ടുണ്ട്.
വരും ദിവസങ്ങളിൽ ഈ മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

