സംസ്ഥാനത്തെ സർവകലാശാലകളിൽ ഗവർണറുടെ ഭരണപരമായ ഇടപെടലുകൾ കൂടുതൽ ശക്തമാകുന്നു. എംജി സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സിൻഡിക്കേറ്റ് സ്വീകരിച്ച നിലപാടുകൾ തള്ളിക്കൊണ്ട് വൈസ് ചാൻസലർ ഉത്തരവ് പുറപ്പെടുവിച്ചു.
ഗവർണർ അംഗീകരിച്ച പുനഃസംഘടനാ പട്ടിക അപ്പടി അംഗീകരിച്ചുകൊണ്ടാണ് വിസി ഔദ്യോഗിക നടപടി സ്വീകരിച്ചത്. നേരത്തെ, ഗവർണർ പുറപ്പെടുവിച്ച പുനഃസംഘടനാ ഉത്തരവിനെതിരെ സിൻഡിക്കേറ്റ് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
എന്നാൽ സർവകലാശാലാ സിൻഡിക്കേറ്റിന്റെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് വൈസ് ചാൻസലർ ഉത്തരവ് പുറത്തിറക്കുകയായിരുന്നു. അതേസമയം, കാർഷിക സർവകലാശാലയിൽ വൈസ് ചാൻസലർ സ്ഥാനത്തേക്ക് ബിജെപി അധ്യാപക സംഘടനയിലെ ഒരു നേതാവിനെ നിയമിക്കാൻ നീക്കം നടക്കുന്നതായും ആരോപണങ്ങൾ ഉയരുന്നുണ്ട്.
എംജി സർവകലാശാലയിലെ വിസി നിയമനത്തിലും സെനറ്റ് പുനഃസംഘടനയിലും സംഘപരിവാർവൽക്കരണം നടക്കുന്നതായി നേരത്തെ തന്നെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കാർഷിക സർവകലാശാലയിലെ നിയമനത്തെക്കുറിച്ചുള്ള പുതിയ പരാതികളും ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

