ഹൂസ്റ്റണിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ കരുത്തരായ പോർച്ചുഗലിനെതിരെ മികച്ച പ്രകടനവുമായി കോംഗോ ടീം. ലോക ഫുട്ബോളിലെ വമ്പന്മാരായ പോർച്ചുഗലിനെതിരെ ഒട്ടും ഭയമില്ലാതെയാണ് കോംഗോ കളത്തിലിറങ്ങിയത്.
കളിയുടെ തുടക്കത്തിൽ തന്നെ ജോവോ നെവസ് ഹെഡറിലൂടെ പോർച്ചുഗലിനെ മുന്നിലെത്തിച്ചെങ്കിലും, ആദ്യ പകുതിയുടെ അധികസമയത്ത് യോവാനെ വിസ്സ നേടിയ ഗോളിലൂടെ കോംഗോ സമനില പിടിച്ചുവാങ്ങുകയായിരുന്നു. ഈ മത്സരത്തിൽ ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധയാകർഷിച്ചത് ഇന്ത്യൻ വംശജനായ സാമുവൽ മുത്തുസ്വാമിയുടെ പ്രകടനമാണ്.
തമിഴ്നാട് സ്വദേശിയായ പിതാവിനും കോംഗോ വംശജയായ മാതാവിനും ജനിച്ച സാമുവൽ മുത്തുസ്വാമി 1996-ൽ ഫ്രാൻസിലാണ് ജനിച്ചത്. ഫ്രാൻസിന്റെ യൂത്ത് ടീമുകളിൽ അവസരം ലഭിക്കാതെ വന്നതോടെയാണ് താരം കോംഗോയുടെ ദേശീയ ടീമിലേക്ക് ചേക്കേറിയത്.
2019 മുതൽ കോംഗോ ടീമിന്റെ അവിഭാജ്യ ഘടകമാണ് അദ്ദേഹം. പോർച്ചുഗലിനെതിരായ നിർണായക മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ ഇടംപിടിച്ച സാമുവൽ മുത്തുസ്വാമി മധ്യനിരയിൽ മികച്ച ഒത്തിണക്കമാണ് പ്രകടിപ്പിച്ചത്.
മത്സരത്തിലുടനീളം നാല് ഡ്യുവലുകൾ വിജയിക്കാൻ താരത്തിന് സാധിച്ചു. ലോക ഫുട്ബോളിലെ പ്രമുഖ താരങ്ങൾ അണിനിരന്ന മൈതാനത്ത് സ്വന്തം സാന്നിധ്യം ഉറപ്പിക്കാൻ സാമുവൽ മുത്തുസ്വാമിക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

