കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കട്ടിപ്പാറ ചമൽ സ്വദേശി വട്ടപൊയിൽമൽ ശിവൻ (62) നാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 9.30-ഓടെയാണ് സംഭവം നടന്നത്.
വീടിനോട് ചേർന്നുള്ള വാഴത്തോട്ടത്തിൽ ജോലികൾക്കിടെ വാഴക്കുല വെട്ടുന്നതിനിടയിൽ, വാഴയിലയിൽ ഒളിച്ചിരുന്ന പാമ്പ് ഇദ്ദേഹത്തിന്റെ കൈയിൽ കടിക്കുകയായിരുന്നു. കടിയേറ്റത് വിഷമുള്ള പാമ്പാണെന്നാണ് പ്രാഥമിക നിഗമനം.
അപകടം സംഭവിച്ച ഉടൻ തന്നെ അതീവ ശ്രദ്ധയോടെ ശിവൻ പാമ്പിനെ പിടികൂടി കവറിലാക്കി. തുടർന്ന്, താലൂക്ക് ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി.
ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി 108 ആംബുലൻസിൽ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

