ഈദ് അൽ അദ ആഘോഷങ്ങളോടനുബന്ധിച്ചുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി യൂണിയൻ കോപ് അധികൃതർ അറിയിച്ചു. ദുബായിലും യു.എ.ഇയുടെ മറ്റ് ഭാഗങ്ങളിലും ബലി കർമ്മത്തിനാവശ്യമായ കന്നുകാലികളുടെ ലഭ്യത ഉറപ്പാക്കിയതായി അധികൃതർ വ്യക്തമാക്കി.
പ്രാദേശികവും അന്തർദേശീയവുമായ വിതരണക്കാരുമായി നേരത്തെ ഏർപ്പെട്ട ധാരണകളുടെ അടിസ്ഥാനത്തിലാണ് സുഗമമായ വിതരണം ഉറപ്പുവരുത്തുന്നത്.
എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ബജറ്റിന് അനുയോജ്യമായ നിരക്കിലുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാക്കുമെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേർത്തു: “യു.ഇ.എ അധികൃതരുടെ അംഗീകാരം ലഭിച്ച ഉൽപ്പന്നങ്ങളാണിവ”.
ഇത്തവണ പ്രാദേശിക ഇനങ്ങൾക്കു പുറമെ നൈമി, സൊമാലി തുടങ്ങിയ വിഭാഗങ്ങളിലും പെട്ട കന്നുകാലികൾ ലഭ്യമായിരിക്കും.
895 ദിർഹം മുതലാണ് ബലി മൃഗങ്ങളുടെ വില ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്ക് യൂണിയൻ കോപിന്റെ വിവിധ ബ്രാഞ്ചുകൾ വഴിയോ, സ്മാർട്ട് ആപ്ലിക്കേഷൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവ ഉപയോഗിച്ചോ പ്രീ-ബുക്കിങ് നടത്താവുന്നതാണ്.
ഓൺലൈൻ സംവിധാനം വഴി സുരക്ഷിതമായി തുക അടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

