തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷം കായംകുളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച എം. ലിജുവിന്റെ രാഷ്ട്രീയ യാത്ര ശ്രദ്ധേയമാകുന്നു.
മത്സരരംഗത്ത് ഇനി അവസരങ്ങൾ ഉണ്ടാകുമോ എന്ന് സംശയിച്ച ഘട്ടത്തിൽ, കായംകുളത്ത് മത്സരിക്കാൻ പാർട്ടി നിയോഗിച്ചപ്പോൾ വോട്ടർമാർക്ക് മുന്നിൽ വിതുമ്പിയ നിമിഷങ്ങൾ ഇന്ന് അദ്ദേഹത്തിന്റെ വലിയ വിജയത്തിന്റെ പശ്ചാത്തലമായി മാറുന്നു. 1994-ൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായാണ് എം.
ലിജു പൊതുരംഗത്തേക്ക് കടന്നുവരുന്നത്. ക്യാമ്പസുകളിൽ സജീവസാന്നിധ്യമായിരുന്ന അദ്ദേഹം, രാഹുൽ ഗാന്ധിയുടെ ടാലന്റ് ഹണ്ടിലൂടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായും പിന്നീട് ദേശീയ ജനറൽ സെക്രട്ടറിയായും ഉയർന്നു.
ആലപ്പുഴ ഡി.സി.സി അധ്യക്ഷൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. കെ.
സുധാകരന് കീഴിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്ന കാലയളവിൽ പാർട്ടി പ്രവർത്തനങ്ങളിൽ കൃത്യമായ ചട്ടക്കൂട് കൊണ്ടുവരുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. 32-ാം വയസ്സിൽ അമ്പലപ്പുഴയിൽ ജി.
സുധാകരനെതിരെ മത്സരിച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് ലിജു തുടക്കമിട്ടത്. അമ്പലപ്പുഴയിൽ രണ്ടുതവണയും കായംകുളത്ത് രണ്ടുതവണയുമായി നാല് തവണ അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചു.
ഹരിപ്പാട് നിന്ന് രമേശ് ചെന്നിത്തലയുടെ അനുയായിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ അദ്ദേഹം, കെ.സി. വേണുഗോപാൽ പക്ഷത്തുനിന്നാണ് കായംകുളത്ത് വിജയം വരിച്ചത്.
ഹരിപ്പാട് ആനാരിയിലെ മീനത്തേതിൽ വീട്ടിൽ പോലീസ് കോൺസ്റ്റബിളായിരുന്ന എം. മോഹൻലാലിന്റെയും ചന്ദ്രികയുടെയും മകനായി ജനിച്ച ലിജു, കഠിനാധ്വാനത്തിലൂടെയാണ് ജീവിതത്തിലെ പ്രതിസന്ധികളെ മറികടന്നത്.
സ്വന്തം പഠനച്ചെലവിനായി ട്യൂഷനെടുത്തിരുന്ന അദ്ദേഹം ഫിസിക്സിൽ ബിരുദവും നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടി അഭിഭാഷകനായി. ചരിത്ര വിഷയങ്ങളിലുള്ള അഗാധമായ അറിവും സാഹിത്യത്തോടുള്ള താല്പര്യവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്.
ചാനൽ ചർച്ചകളിൽ ബഹളങ്ങളില്ലാതെ എതിരാളികളെ നേരിടുന്ന രീതിയും മികച്ച വാക്ചാതുര്യവും അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു. ഭാര്യ അമ്പിളിയും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് ലിജുവിന്റെ കുടുംബം.
കോൺഗ്രസിന്റെ സൗമ്യമുഖമായ എം. ലിജു ഇപ്പോൾ മന്ത്രിസഭയിലേക്ക് പ്രവേശിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

