തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങുകളുമായി ബന്ധപ്പെട്ട് വേദിയിൽ വിവിഐപികൾക്ക് ഇരിപ്പിടം അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ രംഗത്ത്. വിജയ് മോഡൽ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പശ്ചാത്തലത്തിൽ ഇതുസംബന്ധിച്ച് ഔദ്യോഗികമായി ലോക്ഭവനോട് സർക്കാർ അനുമതി തേടി.
നേരത്തെ, വേദിയിൽ ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് ലോക്ഭവൻ കർശന നിർദേശം നൽകിയിരുന്നു. ചീഫ് സെക്രട്ടറിക്ക് മാത്രമായിരിക്കും വേദിയിൽ പ്രവേശനം അനുവദിക്കുകയെന്നും ഇന്നലെ പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ലോക്സഭ പ്രതിപക്ഷ നേതാവും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്നും അതിനാൽ അവർക്ക് കൂടി വേദിയിൽ ഇരിപ്പിടം അനുവദിക്കണമെന്നും പ്രോട്ടോക്കോൾ വിഭാഗം രാജ്ഭവനെ അറിയിക്കുകയായിരുന്നു. നേരത്തെ തമിഴ്നാട്ടിൽ നടന്ന സമാനമായ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്ത കാര്യം പ്രോട്ടോക്കോൾ വിഭാഗം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, വേദിയിൽ ആരെല്ലാം വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം ഗവർണർക്കാണെന്നാണ് പൊതുഭരണവകുപ്പിന്റെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

