യുവതാരനിര അണിനിരന്ന സജിൽ മമ്പാട്ട് സംവിധാനം ചെയ്ത ‘ഡർബി’ ഒടിടി റിലീസിന് ശേഷവും മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുന്നു. മെയ് 15-ന് ആമസോൺ പ്രൈമിലൂടെ സ്ട്രീമിംഗ് ആരംഭിച്ച ചിത്രം, ക്യാമ്പസ് പശ്ചാത്തലത്തിലുള്ള സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും നേർക്കാഴ്ചയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
മൂന്ന് വർഷത്തെ ക്യാമ്പസ് ജീവിതം പ്രമേയമാക്കിയ ചിത്രം തിയേറ്ററുകളിൽ വലിയ വിജയം കൈവരിച്ചതിന് പിന്നാലെയാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലും തരംഗമാകുന്നത്. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഗോപി സുന്ദറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. തെന്നിന്ത്യൻ സിനിമകളിലെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ അഭിനന്ദ് രാമാനുജനാണ് ചിത്രത്തിന്റെ ദൃശ്യാവിഷ്കാരം നിർവഹിച്ചത്.
ആദം സാബിക്ക്, സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ. കെ, അനു, ജസ്നിയ ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ.ജെ അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എലമ്പ്ര എന്നിവരും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിൽ എത്തുന്നു.
സഹ്റു സുഹ്റ, അമീർ സുഹൈൽ എന്നിവർ തിരക്കഥ നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ആർ. ജെറിനാണ്.
സ്ട്രൈറ്റ് ലൈൻ സിനിമാസ് കേരളത്തിലും, ഫാർസ് ഫിലിംസ് ജി സി സി രാജ്യങ്ങളിലും, ആർ എഫ് റ്റി എന്റർടൈൻമെൻറ്സ് മറ്റ് വിദേശ രാജ്യങ്ങളിലും ചിത്രത്തിന്റെ വിതരണം നിർവഹിച്ചു. മില്ലെനിയം ഓഡിയോസാണ് മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
പി.ആർ.ഒ & മാർക്കറ്റിംഗ് കൺസൾട്ടന്റായി പ്രതീഷ് ശേഖർ പ്രവർത്തിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

