സുല്‍ത്താന്‍ബത്തേരി: കര്‍ണാടകയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. മീനങ്ങാടി സ്വദേശികളായ പി.വി.
വൈഷ്ണവ് (20), പി.കെ മുഹമ്മദ് ആഷിഖ് (21), പി. ആദില്‍ റമീസ് (20) എന്നിവരാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും ബത്തേരി പോലീസിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്.
ബെംഗളൂരുവില്‍ നിന്ന് ലഹരി ശേഖരിച്ച ശേഷം കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവരുന്നതിനിടെയാണ് പ്രതികള്‍ മുത്തങ്ങയില്‍ വെച്ച് കുടുങ്ങിയത്. ഇന്നലെ വൈകിട്ട് കര്‍ണാടകയില്‍ നിന്നെത്തിയ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരായിരുന്ന ഇവരില്‍ നിന്ന് 35.8 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.
മുത്തങ്ങയില്‍ നടന്ന പരിശോധനാ സംഘത്തില്‍ എസ് ഐ ജെസ്വിന് ജോയ്, എഎസ്ഐമാരായ അബ്ദുള്‍ ഗഫൂര്‍, പി.എം. ഷാജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.എച്ച്.
ഉനൈസ്, വി.ജെ. സ്മിജു, ശിവദാസന്‍, പ്രദീപന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.
മിതിന്, സുനില്‍ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

