തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫെന്ന പേരിൽ ശമ്പളം കൈപ്പറ്റുന്നവർ രമ്യ ഹരിദാസ് എംഎൽഎയ്ക്ക് വേണ്ടി ജോലി ചെയ്യുന്നതായി ആക്ഷേപം. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ സുരേഷ് കുമാർ, എംഎൽഎയുടെ ഡ്രൈവറായിട്ടാണ് പ്രവർത്തിക്കുന്നത്.
നിയമസഭയിലടക്കം എംഎൽഎയെ കൂട്ടിക്കൊണ്ടുപോയതും തിരികെ എത്തിച്ചതും സുരേഷ് കുമാർ ആണെന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനുപുറമേ, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ ജീവനക്കാരനായ അശ്വന്ത് ജോലി ചെയ്യുന്നത് എംഎൽഎ ഓഫീസിലാണെന്നും വിവരങ്ങൾ വ്യക്തമാക്കുന്നു.
എംഎൽഎയ്ക്കെതിരെ വലിയ തോതിലുള്ള ജനവികാരം ഉയരുന്ന സാഹചര്യത്തിലാണ് ഈ പുതിയ സംഭവവികാസങ്ങൾ പുറത്തുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

