പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെക്കുറിച്ച് ബീഹാർ കോൺഗ്രസ് നിർമ്മിച്ച് പ്രചരിപ്പിച്ച എഐ വീഡിയോ എല്ലാ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കം ചെയ്യാൻ പട്ന ഹൈക്കോടതി ഉത്തരവിട്ടു. ആക്ടിങ് ചീഫ് ജസ്റ്റിസ് പി.ബി.
ബജന്ത്രിയാണ് കോൺഗ്രസിന് ഈ നിർദേശം നൽകിയത്. സെപ്റ്റംബർ 10-ന് പുറത്തിറക്കിയ വീഡിയോയിൽ, വോട്ടിന് വേണ്ടി തന്നെ ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രിയോട് അമ്മ സ്വപ്നത്തിൽ പറയുന്നതായാണ് ചിത്രീകരിച്ചിരുന്നത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ, കോൺഗ്രസ് മോദിയുടെ അമ്മയെ അപമാനിച്ചു എന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാൽ, വീഡിയോ അത്തരത്തിൽ അപമാനിക്കുന്നതല്ല എന്നായിരുന്നു കോൺഗ്രസിന്റെ വിശദീകരണം.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ, കോടതിയുടെ ഈ നിർദേശം ബീഹാറിലെ കോൺഗ്രസിന് തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

