തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ ശശി തരൂർ എംപി സഞ്ചരിച്ച ലിഫ്റ്റ് തകരാറിലായി. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു അദ്ദേഹം.
ലിഫ്റ്റിലെ സാങ്കേതിക തകരാറിനെ തുടർന്ന് ആറാം നിലയിലാണ് ലിഫ്റ്റ് നിലച്ചത്. ലിഫ്റ്റിൽ അമിതഭാരം കയറിയതാണ് തകരാറിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെ തുടർന്ന് ഏകദേശം പത്ത് മിനിറ്റിലേറെയായി അദ്ദേഹം ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. നിലവിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
ലിഫ്റ്റിന്റെ വാതിൽ തുറന്ന് അദ്ദേഹത്തെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

