സംസ്ഥാനത്ത് ലഹരിമരുന്ന് മാഫിയകൾക്കെതിരെ പോലീസ് കർശനമാക്കിയ ഓപ്പറേഷൻ തൂഫാൻ എന്ന പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയിൽ യുവാവ് പിടിയിൽ. വെണ്ണല പേതാട്ടിപ്പറമ്പ് സ്വദേശിയായ അനന്ദു (27) ആണ് പോലീസിന്റെ പിടിയിലായത്.
കോടനാട് കാവുംപുറം ഭാഗത്തുവെച്ച് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കോടനാട് പോലീസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. പ്രതിയിൽ നിന്ന് 0.556 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
സ്കൂട്ടറിൽ സഞ്ചരിച്ച് വിവിധ ഇടങ്ങളിൽ ലഹരി വിൽപ്പന നടത്തിവരികയായിരുന്നു ഇയാൾ. രഹസ്യ വിവരത്തെ തുടർന്ന് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി.
കോടനാട് കാവുംപുറം ഭാഗത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ചുവരികയായിരുന്ന ഇയാൾ, പ്രധാനമായും രാത്രികാലങ്ങളിലാണ് ലഹരി വിൽപന നടത്തിയിരുന്നത്. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തിയത്.
നേരത്തെ, 2019-ൽ ഒന്നര കിലോ കഞ്ചാവുമായി പാലക്കാട് എക്സൈസ് സംഘം ഇയാളെ പിടികൂടിയിട്ടുണ്ട്. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിൽ കോടനാട് ഇൻസ്പെക്ടർ എ.എസ്.
സരിൻ, എസ്ഐ വി.പി. ശിവദാസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
എഎസ്ഐമാരായ പി.എ. അബ്ദുൽ മനാഫ്, എം.സി.
ചന്ദ്രലേഖ, സെബി ആന്റണി, പ്രസീൻ രാജ്, സീനിയർ സിപിഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, റോബിൻ ജോയ് എന്നിവരും അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

