ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ കിരീടം സ്വപ്നം കാണുന്ന സ്പെയിൻ ടീമിന് ആത്മവിശ്വാസം നൽകുന്ന ഒട്ടേറെ കണക്കുകളും ചരിത്രപരമായ സാമ്യങ്ങളും പുറത്തുവരുന്നു. 2010-ൽ ലോക ചാമ്പ്യന്മാരായപ്പോൾ ഉണ്ടായ പത്തിലധികം സാഹചര്യങ്ങൾ ഇത്തവണത്തെ ടൂർണമെന്റിലും അതേപടി ആവർത്തിക്കപ്പെടുന്നത് ആരാധകരിൽ വലിയ പ്രതീക്ഷയാണ് ഉണർത്തുന്നത്.
2010-ലെയും 2026-ലെയും സമാനതകൾ പരിശോധിക്കുമ്പോൾ കൗതുകകരമായ പല കാര്യങ്ങളും കാണാം. യൂറോ ചാമ്പ്യന്മാരായാണ് സ്പെയിൻ 2010-ൽ ലോകകപ്പിനെത്തിയത്, ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല.
ഇരു ലോകകപ്പുകളിലും ഗ്രൂപ്പ് എച്ചിലായിരുന്നു ടീം ഉൾപ്പെട്ടത്. 2010-ലെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയും മെക്സിക്കോയും തമ്മിൽ ഏറ്റുമുട്ടിയതുപോലെ, ഇത്തവണയും ഉദ്ഘാടന മത്സരം ഇതേ ടീമുകൾ തമ്മിലായിരുന്നു.
കൂടാതെ, ആദ്യ മത്സരത്തിൽ സ്പെയിൻ ഗോൾ രഹിതമായി പിരിഞ്ഞതും, പ്രീ ക്വാർട്ടറിൽ പോർച്ചുഗലിനെ പരാജയപ്പെടുത്തിയതും ചരിത്രത്തിന്റെ ആവർത്തനമാണ്. 2010-ലെ സെമിഫൈനലിൽ ഉറുഗ്വെ എന്ന ഏക ലാറ്റിനമേരിക്കൻ ടീം ഉണ്ടായിരുന്നുവെങ്കിൽ, ഇത്തവണയും അത് ആവർത്തിച്ചു.
സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിൽ നിന്നുള്ള എട്ട് താരങ്ങൾ 2010-ലെ ടീമിലുണ്ടായിരുന്നു, ഇത്തവണ ഫൈനലിൽ കളിക്കുന്ന ടീമിലും എട്ട് ബാഴ്സലോണ കളിക്കാരുണ്ട്. മറ്റ് ക്ലബ്ബ് തലത്തിലെ സാമ്യങ്ങളും ശ്രദ്ധേയമാണ്.
2010-ൽ റയൽ മാഡ്രിഡ് കിരീടങ്ങളില്ലാതെ സീസൺ അവസാനിപ്പിച്ചത് പോലെ ഇത്തവണയും സംഭവിച്ചു. റയൽ പരിശീലകനായി മൗറീന്യോ എത്തിയതും, ബാഴ്സലോണ ലാ ലീഗയും സ്പാനിഷ് സൂപ്പർ കപ്പും സ്വന്തമാക്കിയതും 2010-ന് സമാനമാണ്.
മാർസലോ ബിയേൽസ പരിശീലിപ്പിച്ച ടീമിനെ സ്പെയിൻ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നേരിട്ടതും, സാവിയർ അഗ്വയ്ര് മെക്സിക്കോയുടെ പരിശീലകനായി എത്തിയതും 2010-ലെ ഓർമ്മകൾ പുതുക്കുന്നു. 2010-ൽ ലോകകപ്പ് തീം സോങ്ങ് പാടിയ ഷാക്കിറ ഇത്തവണയും പാടുന്നു എന്നതും ആകസ്മികതയുടെ മാറ്റുകൂട്ടുന്നു.
ഇതെല്ലാം കേവലം നിമിത്തങ്ങൾ മാത്രമാണെങ്കിലും സ്പാനിഷ് ആരാധകർ വലിയ പ്രതീക്ഷയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

