ഇരിട്ടിയിൽ നിന്ന് കീഴ്പ്പള്ളിയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ്, ഇരിട്ടി പൊലീസ് സ്റ്റേഷന് സമീപം വെച്ച് വഴിയിൽ കുടുങ്ങി. നിറയെ യാത്രക്കാരുമായി സർവീസ് നടത്തിയിരുന്ന ബസിൽ താങ്ങാവുന്നതിലും അധികം ആളുകളെ കയറ്റിയിരുന്നതായി യാത്രക്കാർ ആരോപിച്ചു.
അമിതഭാരം മൂലം ബസിന്റെ ബോഡി ടയറിൽ ഉരസിയതിനെ തുടർന്നു വാഹനം മുന്നോട്ട് നീക്കാൻ കഴിയാതെ വന്നതോടെയാണു യാത്ര മുടങ്ങിയത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റ് വാഹനങ്ങളിലായി ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചു.
സംഭവത്തിന് പിന്നാലെ ബസ് പരിശോധിച്ച യാത്രക്കാർ, ടയറുകൾ ഏറെ തേഞ്ഞ നിലയിലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. തേഞ്ഞ ടയറുമായി സർവീസ് നടത്തിയതും ബസിലെ അമിത തിരക്കുമാണ് യാത്ര മുടങ്ങാൻ കാരണമായതെന്നാണ് ഉയരുന്ന പ്രധാന പരാതി.
യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ തകരാറുള്ള വാഹനങ്ങൾ സർവീസിനായി ഇറക്കരുതെന്നും, കെഎസ്ആർടിസി അധികൃതർ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഇത്തരം സംഭവങ്ങളിൽ മോട്ടർ വാഹന വകുപ്പും പൊലീസും കർശന പരിശോധനയും നിയമനടപടികളും ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

