ഫ്രാൻസിൽ വെച്ച് നടന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഇരുനേതാക്കളും സുപ്രധാന ചർച്ചകൾ നടത്തിയത്.
പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങൾക്ക് മുൻകൈയെടുക്കുന്ന ഡോണൾഡ് ട്രംപിന്റെ പ്രവർത്തനങ്ങളെ നരേന്ദ്ര മോദി യോഗത്തിൽ പ്രകീർത്തിച്ചു. കൂടാതെ, രാജ്യാന്തര കപ്പൽപ്പാതകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷയുമായി ബന്ധപ്പെട്ട
വിഷയങ്ങൾ പ്രധാനമന്ത്രി യുഎസ് പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി. നരേന്ദ്ര മോദിയെ മാലാഖ എന്ന് വിശേഷിപ്പിച്ച ഡോണൾഡ് ട്രംപ്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ വലിയ വളർച്ചാ കുതിപ്പ് തുടരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
റഷ്യ-യുക്രെയ്ൻ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന ആഗ്രഹം പങ്കുവെച്ച ട്രംപ്, താൻ മുൻപ് എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടെന്നും ഓർമ്മിപ്പിച്ചു. ഇന്ത്യയ്ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ നേരിടാൻ യുഎസ് പിന്തുണയുണ്ടാകുമെന്നും, എന്നാൽ നരേന്ദ്ര മോദി തന്നെയായിരിക്കണം ഭരണനേതൃത്വത്തിൽ എന്നും അദ്ദേഹം തമാശരൂപേണ കൂട്ടിച്ചേർത്തു.
കൂടിക്കാഴ്ചയിൽ തന്റെ വികാരം നരേന്ദ്ര മോദി പങ്കുവെച്ചത് ഇങ്ങനെ: ‘‘മിസ്റ്റർ പ്രസിഡന്റ്, നിങ്ങളെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. കഴിഞ്ഞ വർഷമാണ് നമ്മൾ വാഷിങ്ടനിൽ വച്ച് കണ്ടത്.
അതിനുശേഷം നമ്മുടെ ബന്ധത്തിന് ഒരു പുതിയ വേഗത കൈവന്നിട്ടുണ്ട്. പുതിയൊരു ഊർജം അതിലുണ്ട്.
നമ്മൾ ചേർന്ന് ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ട് എന്നത് വളരെ സന്തോഷകരമായ കാര്യമാണ്. ആ ലക്ഷ്യങ്ങൾ കൈവരിക്കാൻ നമ്മൾ പരമാവധി ശ്രമിക്കുന്നുണ്ട്, ഒപ്പം വളരെ വേഗത്തിൽ മുന്നോട്ട് കുതിക്കുകയുമാണ്’’ ആഗോള സമ്പദ്വ്യവസ്ഥയിൽ നിർണായകമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്ക് ഈ മേഖലയിൽ വലിയ പ്രാധാന്യമുണ്ടെന്നും, യുഎസ്-ഇറാൻ കരാറിൽ ഈ വിഷയത്തിന് മുൻഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

