കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വീണ ടി.യെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മണിക്കൂറുകളോളം ചോദ്യം ചെയ്തു.
നീണ്ട ഒൻപത് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യൽ നടപടികൾക്ക് ശേഷമാണ് ഇവർ ഓഫീസിൽ നിന്നും മടങ്ങിയത്.
അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ വീണ ടി. തയ്യാറായില്ല. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് ഇവർ ഇഡി ഓഫീസിൽ ഹാജരായത്.
സിഎംആർഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങളാണ് അന്വേഷണ സംഘം പ്രധാനമായും ആരാഞ്ഞത്.
നേരത്തെ വെള്ളിയാഴ്ച ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും, അനാരോഗ്യത്തെ തുടർന്ന് സാവകാശം തേടുകയായിരുന്നു. നിലവിൽ വീണയ്ക്ക് വീണ്ടും സമൻസ് നൽകിയിട്ടില്ലെങ്കിലും, ആവശ്യമെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന് ഇഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കേസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്ത, ശരൺ എസ് കർത്ത എന്നിവരെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

