കോട്ടയം തെള്ളകം കപ്പൂച്ചിൻ വിദ്യാഭവൻ ആശ്രമത്തിലെ വൈദികൻ ഫാ. ജിനു മാന്തിയിലിന്റെ ഉടമസ്ഥതയിലുള്ള വസ്ത്രത്തിലാണ് അപൂർവ്വമായ കാഴ്ച അരങ്ങേറിയത്.
സഭയുടെ ഔദ്യോഗിക വേഷമായ ളോഹയുടെ ഭാഗമായ ക്യാപ്പുഷ് അഥവാ തൊപ്പിയിലാണ് ബുൾബുൾ പക്ഷി കൂടൊരുക്കിയത്. ഫാ.
ജിനു മാന്തിയിൽ സഭാപരമായ ആവശ്യങ്ങൾക്കായി ഭരണങ്ങാനത്തേക്ക് യാത്ര പോയിരുന്ന സമയത്താണ് സംഭവം നടന്നത്. വിദ്യാഭവനിലെ ഹാളിൽ കഴുകി ഉണക്കാനിട്ടിരുന്ന ളോഹയിലാണ് പക്ഷി കൂടുണ്ടാക്കിയത്.
ഒരാഴ്ചയ്ക്ക് ശേഷം വസ്ത്രമെടുക്കാൻ എത്തിയപ്പോഴാണ് തൊപ്പിയിൽ പക്ഷിക്കൂട് ശ്രദ്ധയിൽപ്പെട്ടത്. പക്ഷി കൂടുവെച്ചതു മാത്രമല്ല, അതിൽ മുട്ടയിട്ടു വിരിഞ്ഞ് മൂന്ന് കുഞ്ഞുങ്ങളും പുറത്തുവരികയും ചെയ്തു.
നിലവിൽ ഇണക്കിളികളും കുഞ്ഞുങ്ങളും ഈ വസ്ത്രത്തിൽ സുരക്ഷിതമായി കഴിയുകയാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അപ്രതീക്ഷിതവും കൗതുകകരവുമായ ഈ സഹവാസം പ്രദേശവാസികൾക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

