ജി7 ഉച്ചകോടിയുടെ ഭാഗമായി ഫ്രാൻസിലെ ബിയാറിറ്റ്സിൽ വെച്ച് നടന്ന ചർച്ചകൾക്കിടെയാണ് ഇന്ത്യൻ നാവികർക്ക് നേരെയുണ്ടായ ആക്രമണ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദി ആഗോള വേദയിൽ ഉന്നയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ പങ്കെടുത്ത വേദിയിൽ വെച്ചാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സമുദ്ര സുരക്ഷയും വ്യാപാര ബന്ധങ്ങളും ചർച്ചാവിഷയമായ സാഹചര്യത്തിൽ, നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. “നാവികർക്ക് സുരക്ഷ ഒരുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്” എന്ന് അദ്ദേഹം പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള സമുദ്ര വ്യാപാരത്തിലുണ്ടായ തടസ്സങ്ങൾ ആഗോള സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചുവെന്നും, ഈ സംഭവങ്ങളിൽ നിരവധി ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടമായ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള പ്രധാനമന്ത്രിയുടെ നിർണ്ണായക കൂടിക്കാഴ്ച ഇന്ന് നടക്കാനിരിക്കെയാണ് ഉച്ചകോടിയിലെ ഈ പരാമർശം.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങളിൽ നിർണ്ണായകമായ ചർച്ചകൾ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

